Pages

Sunday 8 December 2013

വിഷം ചീറ്റുന്ന ആല്‍മരങ്ങള്‍

                                                                        നാലു സംസ്ഥാനങ്ങളില്‍ കൊണ്ഗ്രസ്സിനെട്ട പരാജയത്തെ എന്ത് പേരാണ് വിളിക്കുക.? മോടി ഫാക്റ്റര്‍ എന്നോ,ആം ആദ്മി എന്നോ മറ്റോ.ഓരോ സംസ്ഥാനങ്ങളില്‍ കൊണ്ഗ്രസ്സില്‍ നടക്കുന്ന പടലപ്പിണക്കങ്ങളും ,ഗ്രൂപ്പ് പോരുകളും ദേശീയ പാര്‍ട്ടിയായ കോണ്ഗ്രസ്സിനെ ജനങ്ങളില്‍ നിന്ന് ഏറെ അകറ്റി നിര്‍ത്തി.അഴിമതിയും ,സ്വജനപക്ഷ വാദവും പരാജയത്തിന് ഏറെ ആക്കം കൂട്ടി .പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ ഈ പാര്‍ട്ടി ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു.

  •                    കേരളത്തിലെയും അവസ്ഥ ഏറെ പരിതാപകരം തന്നെ.സ്വന്തം നിലക്കും ,ഗ്രൂപടിസ്ഥാനത്തിലും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുന്ന നേതാക്കന്മാര്‍ സാദാരണ ജനങ്ങളില്‍ നിന്നും ഏറെ അകന്നു കൊണ്ടേയിരിക്കുന്നു .ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്ത നേതാക്കന്മാര്‍ ,സമയാസമയം ഘടക കക്ഷികളെ നിരന്തരം പ്രോകൊപനതിലെക്ക് തള്ളി വിടുകയും ,അവരെ പ്രകൊപിതരാക്കുകയും ചെയ്യുന്നു.ഈ അവസ്ഥ ഇനിയും മുന്നോട്ട് പോയാല്‍ ഇക്യമുന്നണിയുടെ അവസ്ഥ ഏറെ പരിതാപകരമായിരിക്കും.
  •                 ഇതുകൊണ്ട് തന്നെയായിരിക്കും മുസ്ലിം ലീഗും കേരളാ കോണ്ഗ്രസും ,പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍കൊള്ളാന്‍ കോണ്ഗ്രസ്സിന്‍റെ നേതൃത്തത്തെ ഉപദേശിച്ചത്‌.സ്വന്തം നിലക്ക ഭരണം നടത്തുന്ന തിരുവഞ്ചൂര്‍ രാധാക്രിഷ്ണനും, ആര്യാടനും യു ഡി എഫിന്‍റെ പരാജയത്തിനു ആക്കം കൂട്ടുകയും ചെയ്യുന്നു . ആഭ്യന്തര വകുപ്പും  , പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് വകുപ്പും, കേരളത്തില്‍ ഭരണസ്തംഭനം ശ്രിര്ട്ടിക്കുകയും ,സാദാരണക്കാരുടെ മേല്‍ കുതിര കേറുന്ന അവസ്ഥ സംജാതമാക്കുകയും ചെയ്യുന്നു.ഇനിയും പാഠം ഉള്‍ക്കൊണ്ട്‌ മുന്നോട്ടു പോയാല്‍  വരാനിരിക്കുന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യു ഡി എഫിനെ കൈവിടില്ല.തീര്‍ച്ച...............                                             

No comments:

Post a Comment